മാധ്യമ പ്രവര്‍ത്തകന് നേരെ നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; കേരള മുസ് ലിം ജമാഅത്ത് പരാതി നല്‍കി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : ജനകീയ വിഷയങ്ങള്‍ വാര്‍ത്തയാക്കിയതിന് മാധ്യമ പ്രവര്‍ത്തകന് നേരെ സമൂഹമാധ്യമത്തിലൂടെ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോണ്‍ കമ്മിറ്റി നഗരസഭ അധ്യക്ഷന് പരാതി നല്‍കി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ സി പി ഇസ്മാഈല്‍ ആണ് സിറാജ് ലേഖകന്‍ ഹമീദ് തിരൂരങ്ങാടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയത്.

ജനകീയ വിഷയങ്ങള്‍ വാര്‍ത്തയാക്കിയതിന് ലേഖകന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ സി പി ഇസ്മാഈലിന്റെ നടപടി അത്യധികം അപലപനീയമാണ്. ജനപ്രതിനിധികള്‍ക്ക് നാട്ടിലുളള കാര്യങ്ങള്‍ അറിയിച്ചു കൊടുക്കുന്നത് പത്ര ധര്‍മമാണ്. അത് നേട്ടങ്ങളും കോട്ടങ്ങളും ഒരേ സമയം പത്രങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. ആനിലക്ക് സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്ത ജനങ്ങളുടെ പക്ഷത്ത് നിന്നു കൊണ്ടാണ്. അത് ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും വിശാല മനസും ജനപ്രതിനിധികള്‍ കാണിക്കണം.അതിനെതിരെ ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സുന്നി പ്രസ്ഥാനത്തിന്റെ മുഖപത്രമായ സിറാജ് ലേഖകന് നേരെയുള്ള ഭീഷണി പ്രസ്ഥാനം അതീവ ഗൗരവമായിട്ടാണ് കാണുന്നത്. ഭീഷണി മുഴക്കിയ വ്യക്തി മാപ്പ് പറയണം . ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം അബ്ദുര്‍ റഹ്മാന്‍ കുട്ടിക്കും പരാതി നല്‍കിയിട്ടുണ്ട്. സോണ്‍ ഭാരവാഹികളായ ഇ മുഹമ്മദ് അലി സഖാഫി, പി അബ്ദുര്‍ റബ്ബ് ഹാജി, എം വി അബ്ദുര്‍ റഹ്മാന്‍ ഹാജി, യു അബ്ദുര്‍ റഹ്മാന്‍ , സിറാജ് ലേഖകന്‍ ഹമീദ് തിരൂരങ്ങാടി എന്നിവര്‍ സംബന്ധിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!