നേരിടാം ചിരിയോടെ ; കുട്ടികൾക്കായി പോലീസിൻ്റെ” ചിരി”

മലപ്പുറം : ജില്ല സ്കൂൾ കലോത്സവം നടക്കുന്ന കോട്ടക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാന വേദിക്കു മുന്നിലായി കേരളാ പോലീസിൻ്റെ “ചിരി ” പദ്ധതിയുടെ ബോർഡ് പ്രദർശിപ്പിച്ചു. ചിരി പദ്ധതി ADNO സി.വി അനിൽകുമാർ., സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് പദ്ധതി ADNO കൃഷ്ണദാസൻ,സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രയിനർ വത്സല, ASI സുധാകരൻ , ജനമൈത്രി പദ്ധതി കോർഡിനേറ്റർ ജിനീഷ് ടി. ,സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് സി.പി.ഒ മാരായ സൂര്യടീച്ചർ, അനിത ടീച്ചർ, സുനിത ടീച്ചർ, ബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘുകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് CHIRI (Childrens Happiness & Innocence Rejoicing Initiative). പഠനത്തിൻറെ ബുദ്ധിമുട്ടുകളും ,വഴക്ക് പോലുള്ള പ്രശ്നങ്ങളും പഠനോപകരണങ്ങളുടെ ലഭ്യതക്കുറവും കുട്ടികളുടെ മാനസിക പ്രശ്നങ്ങളും പങ്കുവെക്കാനാണ് കുട്ടികളും അതുപോലെ അവരുടെ രക്ഷിതാക്കളും പ്രധാനമായും ചിരി ഹെൽപ്പ് ലൈൻ ആയ 94 97 900 200 നമ്പറിലൂടെ പങ്കുവെക്കുന്നത്.

മൊബൈൽഫോണിന്റെ അമിതമായ ഉപയോഗവും കുട്ടികളുടെ ആത്മഹത്യാ ഭീഷണിക്കും പരിഹാരം തേടുകയായിരുന്നു ഉദ്ദേശം ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾ സെൻററിൽ നിന്ന് അടിയന്തരമായി പരിചയസമ്പന്നരായ മനശാസ്ത്രന്മാരുടെയും മറ്റും സേവനവും ലഭ്യമാക്കി മാനസിക പ്രശ്നങ്ങളുടെ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് ടെലിഫോൺ മുഖേന തന്നെ കൗൺസിലിംഗ് നൽകുന്നുണ്ട്.ചിരി പദ്ധതിയിലെ വളണ്ടിയർ സേവന തൽപരരും പരിചയസമ്പന്നരുമായ മാനസികരോഗ വിദഗ്ധർ മനശാസ്ത്രജ്ഞർ അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ സമിതി ഇവർക്ക് മാർഗനിർദേശങ്ങൾ നൽകിവരുന്നു.

ഈ വർഷം ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി.സ്ക്കൂൾ. എൽ.പി സ്കൂൾ തലത്തിൽ സ്കൂളുകളിൽ ഒരു അധ്യാപകനെ ചിരി കോർഡിനേറ്റർ ആയി വയ്ക്കുവാനും അദ്ദേഹം മുഖേന ക്ലാസ് ടീച്ചർമാരിലൂടെ ചിരി ഹെൽപ്പ് ലൈൻ നമ്പർ വിദ്യാർത്ഥികളിലും അവരുടെ രക്ഷിതാക്കളിലും എത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാനും സ്കൂളുകളിൽ ശരി ഹെൽപ് ലൈൻ നമ്പർ 9497 900200 പ്രദർശിപ്പിക്കാനുള്ളനിർദ്ദേശവും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കി വരുന്നു.

2023 വർഷം മുതൽ കുട്ടികൾ ക്കുള്ള മൊബൈൽ/ലാപ്പടോപ്പ് (സ്ക്രീൻ ) എന്നിവയുടെ അഡിക്ഷൻ ആയ വിദ്യാർത്ഥികളെ കണ്ടെത്തി വേണ്ട കൗൺസിലിംഗ് നടത്തുവാനായി D – DAD സെൻ്റർ തൃശൂരിൽ പ്രവർത്തിച്ചു വരുന്നു. പ്രഗൽഭരായ സൈക്കോളജിസ്റ്റുമാരും കൗൺസലർമാരും ആണ് അതിന് മേൽനോട്ടം വഹിക്കുന്നത്. ചിരി കൗൺസലിംഗ് സെൻ്റർ മലപ്പുറത്ത് പ്രവർത്തിക്കുന്നു. D – DAD സെൻ്റെറിൻ്റെയും ചിരി കൗൺസിലിംഗ് സെൻ്റെറിൻ്റെയും സേവനം തികച്ചും സൗജന്യമാണ്. CHIRI Helpline No 9497900200 ആണ്.365 ദിവസവും 24 മണിക്കൂറും ഈ ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കുന്നു..നേരിടാം ചിരിയോടെ…….

error: Content is protected !!