തേഞ്ഞിപ്പലം : കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും പ്രമുഖ പ്രാസംഗികയും എഴുത്ത്കാരിയുമായ ഡോ.സോണിയ ഇ പ. മേലെ ചേളാരിയിൽ ഫ്‌ളവേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിൽ നടന്ന ഉപഹാരസമർപ്പണചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കെ. ദീപ അധ്യക്ഷയായിരുന്നു. ചടങ്ങിൽ പ്രദേശത്തെ വെറ്റിനറി വിഭാഗത്തിലും, BDS വിഭാഗത്തിലും ബിരുദം നേടിയ Dr.K ദൃശ്യ (വെറ്റിനറി), Dr.AP മുനവ്വിറ ജാസ്മിൻ (BDS) ഫ്‌ളവേഴ്‌സ്ന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി. രണ്ട് പേരെയും ഇ പ. പൊന്നാട അണിയിച്ച്ആദരിക്കു കയും ചെയ്തു. പ്രദേശത്തെ SSLC പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ഉപഹാരം നൽകി ആദരിച്ചു. Dr.നർമദ, പ്രൊ. രജില എന്നിവർ സംസാരിച്ചു. കെ ദീപു കുമാർ സ്വാഗതവും കെ ഷൈജ നന്ദിയും പറഞ്ഞു. ബാബു പള്ളിയാളി, എൻ. മുഹമ്മദ് ഷാഫി, റഷീദ് AP, അരുൺ, കെ ത്യാഗരാജൻ, കെ ശിവദാസൻ, എൻ. ഷമീർ ബാബു, കെ.നസീർ, കെ. ഗിരീഷ് ബാബു(വാവുട്ടി) എന്നിവർനേതൃത്വം നൽകി.