
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളേജ് നീന്തല്‍ മത്സരത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് 88 പോയിന്റുമായി വനിതാ വിഭാഗത്തിലും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് 86 പോയിന്റുമായി പുരുഷവിഭാഗത്തിലും ജേതാക്കളായി. വനിതാവിഭാഗത്തില്‍ 46 പോയിന്റ് വീതം നേടി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. പുരുഷവിഭാഗത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് (64 പോയിന്റ്), എസ്.കെ.വി.സി. കോളേജ് തൃശ്ശൂര്‍ (40) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.