ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത വിജയം പരിശീലനം നടത്തി

കൊണ്ടോട്ടി :വിജയഭേരി- വിജയ സ്പര്‍ശം’ 2023- 24 പദ്ധതിയുടെ നേതൃത്വത്തില്‍ ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത വിജയം പരിശീലനം നടത്തി. ചടങ്ങ് സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി ഗണിത കളിയിലൂടെ ഉദ്ഘാടനം ചെയ്തു.

ഗണിതത്തിലെ അടിസ്ഥാന ശേഷികളായ സംഖ്യ ബോധം, ചതുഷ്‌ക്രിയകള്‍ എന്നിവയില്‍ കുട്ടികളെ നിപുണരാക്കുക, കുട്ടികള്‍ക്ക് താല്‍പര്യത്തോടെയും ആസ്വാദ്യകരമായും ഗണിത പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കുക, ഗണിത പഠനത്തില്‍ ആത്മവിശ്വാസം ഉണ്ടാക്കുക, പരിമിതികള്‍ പരിഗണിച്ചുകൊണ്ട് അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പരിശീലന ഉദ്ദേശ്യങ്ങള്‍. ഗുണിച്ചു മുന്നേറാം, നമ്പര്‍ ട്രാക്ക്, കുറക്കാം മറക്കാം, ഡോമിനോ തുടങ്ങി പന്ത്രണ്ടോളം കളികളിലൂടെയാണ് ഗണിതാശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുന്നത്.

വിജയസ്പര്‍ശം കോര്‍ഡിനേറ്റര്‍ കെ.എം ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അദ്ധ്യാപക വിദ്യാര്‍ത്ഥി സഫീതാ നസ്‌റിന് ക്ലാസിനു നേതൃത്വം നല്‍കി.സ്‌കൂള്‍ പരീക്ഷാ കോര്‍ഡിനേറ്റര്‍ എം.അബ്ദുല്‍ ഖാദിര്‍, എം.കെ.എം റിക്കാസ് ,വസീം .എ,നാദിറ,ശിഖ.പി,അക്ഷയ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!