Thursday, July 10

കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ഫാദേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കൊണ്ടോട്ടി: ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ കൊണ്ടോട്ടി സംഘടിപ്പിച്ച രണ്ടാംഘട്ട ഫാദേഴ്സ് മീറ്റും ബോധവൽക്കരണ ക്ലാസ്സും പ്രമുഖ മോട്ടിവേറ്ററും പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ പിടി ഇസ്മയിൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് കൗൺസിലർ വികെ ഖാലിദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ റഹൂഫ് വിവിധ സാംക്രമിക രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. ബഷീർ മേച്ചേരി, ജഹ്‌ഫർ സാദിഖ്, ശമീർ പിഎ, ജമാൽ മാസ്റ്റർ, റഫീഖ് പിഎം , സി കെ സാബിറ, റിസ്വാൻ ഇ കെ, റികാസ് എം കെ, സഫീർ ഇ ടി, ഹിഷാം പി കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എസ്ആർജി കൺവീനർ സയ്യിദ് സമാൻ ചടങ്ങിന് നന്ദി പറഞ്ഞു.

error: Content is protected !!