കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ

തിരൂരങ്ങാടി : പാലച്ചിറമാട് എ എം യൂ പി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത് കളി മത്സരം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ എം എൽ പി സ്കൂൾ പെരുമ്പുഴയെ പരാജയപ്പെടുത്തി എ എം യൂ പി സ്കൂൾ പാലച്ചിറമാട് ടൂർണമെൻ്റിലെ ജേതാക്കളായി.ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ സി റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ , അഡ്വ: റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

error: Content is protected !!