കൊടിഞ്ഞി പനക്കത്താഴം സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കമായി

Copy LinkWhatsAppFacebookTelegramMessengerShare

മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

കൊടിഞ്ഞി : വിദ്യ വിളമ്പി നൂറുവർഷം പൂർത്തിയാകുന്ന പനക്കത്തായം എൽ പി സ്കൂൾ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികളുടെ ഉത്ഘാടനവും മെതുവിൽ കുടുംബം സ്കൂളിന് നിർമിച്ചു നൽകിയ സ്റ്റേജ് സമർപ്പണവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത് അധ്യക്ഷം വഹിച്ചു. വാർഡ് അംഗങ്ങളായ സാലിഹ് ഇ പി, ഡോ : ഉമ്മു ഹബീബ, ഹെഡ്മാസ്റ്റർ ടി ദിനേശ് കുമാർ, പി ടി എ പ്രസിഡന്റ് ഹണീഷ് പുല്ലാണി, ഹബീബ് പൂഴിത്തറ, വാഹിദ് പാലക്കാട്ട്, നാരായണൻ മാസ്റ്റർ, ഫർഹാൻ മെതുവിൽ എന്നിവർ സംസാരിച്ചു. മാജിക് ഷോ, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!