
മലപ്പുറം : കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമത്തിൽ മുഴുവൻ പ്രതികളേയും മലപ്പുറം ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി വെറുതെ വിട്ടു. 2007 ൽ ഏറെ കോളിളക്കം സൃഷ്ടിച്ച ജില്ലയിൽ നടന്ന ആർ.എസ് സംഘർഷത്തിൽ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
പരപ്പനങ്ങാടിയിൽ മാധ്യമ പ്രവർത്തകനായ ഹമീദ് പരപ്പനങ്ങാടിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ തിരിച്ചടി ഭയന്ന് എൻ.ഡി.എഫ് നേതാക്കളായ എ.സഇദ്, അബ്ദുറഹിമാൻ ബാഖവി എന്നിവരെ അറസ്റ്റ് ചെയ്ത് കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചതിനെ തുടർന്ന് സംഘടിച്ചെത്തിയ എൻ.ഡി.എഫ് പ്രവർത്തകർ ആയുധങ്ങളുമായി പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്നായിരുന്നു കേസ്.
കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് സംഭവങ്ങൾ അരങ്ങേറിയത്. 51 ഓളം പ്രതികളുണ്ടായിരുന്ന കേസിൽ 153 (A )അടക്കം ചാർത്തിരുന്നു. ഇതിൽ ഇരുപത്തി ഒന്നാം പ്രതി വിചാരണ വേളയിൽ മരണപെട്ടിരുന്നു. 2 പേർ വിദേശത്തുമാണ് ബാക്കിയുള്ള 48 പേരെയുമാണ് ഇന്ന് മലപ്പുറം കോടതി വെറുതെ വിട്ടത്.
സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്ഥലത്തെത്തിയ പ്രവർത്തകരെ പ്രകോപനം കൂടാതെ പോലീസ് ആക്രമിച് കള്ളകേസ് ചുമത്തുകയായിരുന്നന്ന് അക്കാലത്ത് എൻ.ഡി.എഫ് ആരോപിചിരുന്നു.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അബ്ദുൽ ലത്തീഫ്, മലപ്പുറം അബ്ദുൽ റഹീം, സാദിഖ് നടുത്തൊടി ഹാജരായി.