പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടം : കെ.പിഎ മജീദ് എം.എല്‍.എ

തിരൂരങ്ങാടി : പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടമാണെന്ന് കെ.പിഎ മജീദ് എം.എല്‍.എ പറഞ്ഞു. ശാരീരിക പ്രതിസന്ധികളെ അതിജീവിച്ചാണ് അവര്‍ അക്ഷരപാതയിലും സാമൂഹ്യവീഥിയിലും വിപ്ലവം തീര്‍ത്തത്. സാക്ഷരത പ്രസ്ഥാനത്തെ ജനകീയമാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കനപ്പെട്ട സംഭാവനയര്‍പ്പിച്ചും മാതൃകാപമായ ജീവിതം കാഴ്ച്ചവെച്ചു. റാബിയയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരായാണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. അവസാനം വരെയും സമൂഹത്തിനു വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞു വെച്ചു. താന്‍ അവസാനമായി കണ്ടപ്പോഴും റാബിയ ആവശ്യപ്പെട്ടത് ഒട്ടേറെ സാമൂഹ്യ സേവനങ്ങളെ കുറിച്ചായിരുന്നു. തന്റെ പരിസരത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കന്ന കടലുണ്ടിപുഴയോരത്ത് സുരക്ഷയൊരുക്കാനായി ഭിത്തി കെട്ടുന്നതിനെകുറിച്ചായിരുന്നു. അവരുടെ ഒരു അഭ്യാര്‍ത്ഥന. അത് പ്രകാരം അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാറില്‍ സമര്‍ദം ചെലുത്തിയിരുന്നതായും മജീദ് പറഞ്ഞു.

error: Content is protected !!