തിരൂരങ്ങാടി ; മുനിസിപ്പല്‍ മുസ്ലിം ലീഗ് വാര്‍ഷിക കൌണ്‍സില്‍ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്രിയാതമാകമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ തന്നെ തിളങ്ങുന്ന റെക്കോര്‍ഡ് ഭൂരിപക്ഷം നേടികൊടുത്ത മുനിസിപ്പല്‍ കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. പരാജയത്തില്‍ നിന്നും പരാജയത്തിലേക്ക് മൂക്ക് കുത്തിയ സി.പി.എമ്മിന്റെ വളഞ്ഞ മാര്‍ഗ്ഗത്തിലുള്ള തിരിച്ച് വരവിനായുള്ള ശ്രമമാണ് നടക്കാനിരിക്കുന്ന ഒരു വാര്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെന്നും, അതിനെ കരുതലോടെ നേരിടാന്‍ പാര്‍ട്ടീ ഘടകങ്ങള്‍ ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ് പാറക്കല്‍ അധ്യക്ഷം വഹിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും ജനറല്‍ സിക്രട്ടറി എം അബ്ദുറഹിമാന്‍ കുട്ടി അവതരിപ്പിച്ചു. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി പുതിയ പ്രവത്തനങ്ങളും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്തു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവുക എന്ന മുദ്രാവാക്യവുമായി മുനിസിപ്പല്‍ കമ്മറ്റി നടത്തുന്ന ‘ടീ ചാലഞ്ച്’ പരിപാടിയുടെ ലോഗോ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ സി.എച്ച് മഹമൂദ് ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.
ജില്ലാ സിക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ വികസന സംബന്ധവും ഭരണ സംബന്ധവുമായ വിശദീകരണങ്ങള്‍ നിര്‍വ്വഹിച്ചു. എം.കെ ബാവ, പി.എം.എ ജലീല്‍, എ.കെ മുസ്തഫ, മുസ്തഫ മാസ്റ്റര്‍, സി.എച്ച് അയ്യൂബ്, എ.കെ റഹീം, എം.എന്‍ ഇമ്പിച്ചി, ചാത്തമ്പാടന്‍ മുഹമ്മദലി, മുസ്തഫ വെന്നിയൂര്‍, മുഹമ്മദലി ചുള്ളിപ്പാറ, മുഹമ്മദ് തെങ്ങിലാന്‍, മുസ്തഫ പാലാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്സു ഉള്ളാട്ട് നന്ദി രേഖപ്പെടുത്തി.