പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു

മഞ്ചേരി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ. എം. എ സലാമിനെ കെ. എസ്. ഇ. ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍. ഐ. എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാനായില്ല.

error: Content is protected !!