വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർ മരിച്ചു

ദേശീയപാത വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 5 വിദ്യാർഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ കെ എസ് ആർ ടി സി യാത്രക്കാരാണ്.

അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യതമായിട്ടുള്ളത്. കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24) , അധ്യാപകനായ വിഷ്ണു, രോഹിത് രാജ് (24 ) എന്നിവരാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്.

37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

error: Content is protected !!