Monday, December 29

വിനോദ സഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു

ഇടുക്കി : മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു. ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെ ആനയിറങ്കലില്‍ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്. എതിര്‍ ദിശയില്‍ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചപ്പോള്‍ വാഹനം തെന്നി മാറി സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. യാത്രക്കാര്‍ക്ക് നിസാരമായ പരുക്കേറ്റു. ബസിന് മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

error: Content is protected !!