മലപ്പുറം ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം യാത്രകള്‍ സംഘടിപ്പിക്കുന്നു

മലപ്പുറം : കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും ജനുവരി രണ്ടു മുതല്‍ 26 വരെ മിതമായ നിരക്കില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കുന്ന് യാത്രകളാണ് ഉണ്ടാവുക. തിയതിയും സ്ഥലവും തുകയും ചുവടെ പറയും പ്രകാരമാണ്.

ജനുവരി ഒന്നിന് നാലുമണിക്ക് ആലപ്പുഴ ഹൗസ്‌ബോട്ട് യാത്ര (1790), രണ്ടിന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), മൂന്നിന് രാത്രി ഒമ്പതുമണിക്ക് മറയൂര്‍-കാന്തല്ലൂര്‍-മൂന്നാര്‍ (2860), നാലിന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), അഞ്ചിന് രാവിലെ നാലുമണിക്ക് വയനാട്-പൂപ്പൊലി (600), നാലുമണിക്ക് ആതിരപ്പിള്ളി- വാഴച്ചാല്‍-മലക്കപ്പാറ (920), 10ന് രാവിലെ ഒമ്പതുമണിക്ക് വാഗമണ്‍-അഞ്ചുരുളി-രാമക്കല്‍മേട്-ചതുരംഗപ്പാറ(3420), 11ന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), രാവിലെ എട്ടുമണിക്ക് നെഫ്റ്റിറ്റി ക്രൂയിസ് ഷിപ്പ് യാത്ര (3870), 2ന് രാവിലെ നാലുമണിക്ക് ആതിരപ്പിള്ളി- വാഴച്ചാല്‍-മലക്കപ്പാറ (920), രാവിലെ അഞ്ചിന് വയനാട്-പൂപ്പൊലി (600), 18ന് രാവിലെ നാലുമണിക്ക് മാമലക്കണ്ടം-മൂന്നാര്‍ (1630), രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), 19ന് രാവിലെ അഞ്ചുമണിക്ക് കണ്ണൂര്‍ (620), രാവിലെ നാലിന് ആതിരപ്പിള്ളി- വാഴച്ചാല്‍-മലക്കപ്പാറ (920), 25ന് മാമലക്കണ്ടം-മൂന്നാര്‍ (1630), രാവിലെ അഞ്ചിന് നെല്ലിയാമ്പതി (830), 26ന് ആതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ (920).

error: Content is protected !!