പരപ്പനങ്ങാടി : നഗരസഭയിലെ 20 ആം ഡിവിഷനിലെ കുടുംബശ്രീ ആഭിമുഖ്യത്തിൽ
സഫ ജെ എൽ ജി ചീർപ്പിങ്ങൽ താഴേ പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുൽസവം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ
അസീസ് കൂളത്ത് അധ്യക്ഷത വഹിച്ചു. കീരനല്ലൂർ ന്യൂ കട്ടിന് സമീപമുള്ള താഴെപ്പാടത്ത് 6 ഏക്കറോളം വിസ്തൃതിയിലാണ് സഫ ജെ എൽ ജി നെൽ കൃഷി ചെയ്ത് മാതൃകയായത്. പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി നിസാർ അഹമ്മദ്, കൗൺസിലർ
തലക്കകത്ത് അബ്ദുൽ റസാഖ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ
പി.പി സുഹറാബി,
പരപ്പനങ്ങാടി കൃഷിഭവൻ കൃഷി ഓഫീസർ
ഇർഷാന എം പി, കുടുംബശ്രീ മെന്റർ ഷീല,
കുടുംബശ്രീ CRP രമ്യ,
കുടുംബശ്രീ RP എ സുബ്രഹ്മണ്യൻ, PCSB ഡയറക്ടർ
സൗമിയത്ത്, കുടുംബശ്രീ കൺവീനർമാരായ
സലീന, സാജിദ, അരുണിമ, ജസീന ബഷീർ
മറ്റു കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. കുടുംബശ്രീ സിഡിഎസ് മെമ്പർ
മറിയാമ്മു പാട്ടശ്ശേരി സ്വാഗതവും,
റുക്കിയ കൂരിതൊടി നന്ദിയും പറഞ്ഞു