
തിരൂരങ്ങാടി :കുണ്ടൂര്‍ പി.എം.എസ്.ടി കോളേജിന്റെ സപ്തദിന ക്യാമ്പ് ‘ റാന്തല്‍’ ന് വെള്ളിയാഴ്ച കക്കാട് ഗവ.യു. പി സ്‌കൂളില്‍ തുടക്കമായി. ‘ മാലിന്യമുക്ത നാളേയ്ക്കായി ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തുടക്കം കുറിച്ച ക്യാമ്പ് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനുതകുന്ന മനുഷ്യരാവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും വ്യക്തിത്വ വികസനം വഴി നാടിന്റെ ഭാവി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ സുരക്ഷിതമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പിന് പി.എം.എസ്.ടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹീം അധ്യക്ഷനായി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്,സമീര്‍ വലിയാട്ട്,എം.സുജിനി, ഹബീബ ബഷീര്‍, പ്രധാനാധ്യാപകന്‍ എം.ടി അയ്യൂബ് , സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മുഹീനുല്‍ ഇസ്ലാം , കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, കോളേജ് പി.ടി.എ വൈസ്.പ്രസിഡന്റ് കെ.കുഞ്ഞിമരക്കാര്‍, തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ.ഷൗക്കത്തലി, ഗവ.യുപി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ വി.ഭാസ്‌കരന്‍ മാസ്റ്റര്‍, കോളേജ് ഗവേണിങ് ബോഡി മെമ്പര്‍ എം.സി ബാവ ഹാജി, എം.കെ ജൈസല്‍,പി.എം.എസ്.ടി കോളേജ് സൈക്കോളജി വിഭാഗം മേധാവി ഡോ.കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അറിയിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.സിറാജുദ്ധീന്‍ സ്വാഗതവും എന്‍.എസ്.എസ് സെക്രട്ടറി എം പി ഫാഹിസ് നന്ദിയും അറിയിച്ചു