കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്
സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം

തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി,

  

കെ.വി ഹംസ ഹാജി,
പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയ
തോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുർ റസൂൽ പ്രഭാഷണം നടത്തി.
ഡോ : ചുള്ളിക്കോട് ഹുസൈൻ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങൾ, കെ പി എച്ച്.തങ്ങൾ കാവനൂർ, താനാളൂർ അബ്ദു മുസ്‌ലിയാർ , ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, കുറ്റൂർ അബ്ദുർ റഹ്മാൻ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് നടന്ന ബുർദ വാർഷികത്തിൽ
അബ്ദുൽ ഖാദർ കിണാശേരിയുടെ
നേതൃത്വത്തിൽ കേളത്തിലെ പ്രഗൽഭ ബുർദ സംഘങ്ങൾ അണിനിരന്നു. സമാപന പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകി.
നാളെ ഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ് പാരായണത്തിന് സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം,ഇ കെ മോൻ അഹ്സനി,ഇ കെ ഫാറൂഖ് സഖാഫി, ഇ കെ രിഫാഇ മുസ്‌ലിയാർ നേതൃത്വം നൽകും. വൈകുന്നേരം നാലിന് അബ്ദുൽ ലത്വീഫ് സഖാഫി മമ്പുറത്തിന്റെ നേതൃത്വത്തിൽ ശാദുലി റാത്തീബ് നടക്കും.രാതി ഏഴിന് ചാപ്പനങ്ങാടി ബുപ്പു മുസ്ലിയാരുടെ ദിക് മജ്ലിസ് നടക്കും.
രാത്രി എട്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി അധ്യക്ഷ്യത വഹിക്കും. സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ ദുആ നടത്തും.ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുൽ ഖാദിർ മദനി കൽത്തറ പ്രഭാഷണം നടത്തും.
നാളെ ശനി കാലത്ത് പത്തിന് ഖുത്ബിയ്യത്ത് മജ്ലിസ് നടക്കും.ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രാസ്ഥാനിക സംഗമം എം എൻ കുഞ്ഞി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും.സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് പ്രാർഥന നടത്തും. സയ്യിദ് കെ കെ എസ് തങ്ങൾ അധ്യക്ഷത വഹിക്കും.കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, വടശേരി ഹസൻ മുസ്‌ലിയാർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.
വൈകിട്ട് ഏഴിന് നടക്കുന്ന തസ്വവ്വുഫ് സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിക്കും. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അലി ബാഖവി ആറ്റുപുറം, അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി പ്രസംഗിക്കും.
സമാപന ദിവസമായ സെപ്തംബർ 17 ന്
വൈകിട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും. ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്, അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും. നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും.
ഉറൂസിന് സമാപനം കുറിച്ച് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ വൈകന്നേരം ഏഴിന് നടക്കുന്ന സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നിർവഹിക്കും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.

ജനക്ഷേമ പ്രവർത്തനങ്ങളാണ്
സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം

തിരൂരങ്ങാടി: ജനക്ഷേമ പ്രവർത്തനങ്ങളാണ്  ഗവൺമെന്റുകളുടെ അജണ്ടയാവേണ്ടതെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കുണ്ടൂർ ഉറൂസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഹുബ്ബുർ റസൂൽ  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിനിടയിലുള്ള സഹവർത്തിത്തവും സമാധാനവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്.അനാവശ്യമായ പ്രസ്താവനകൾക്കും പരിഷ്ക്കരണങ്ങൾക്കും മുതിരാതെ നിർമാണാത്മകമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ്  ചെയ്യേണ്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. വൈവിധ്യങ്ങൾ നാടിന്റെ അലങ്കാരമാണ്. കളങ്കങ്ങളേതുമില്ലാതെ അതെന്നും  നിലനിർത്താനുള്ള ശ്രമങ്ങൾ ഓരോ ഇന്ത്യൻ പൗരന്റെയും ഭാഗത്ത് നിന്നുണ്ടാവണമണം.
പ്രവാചക സ്നേഹമാണ് വിശ്വാസികളുടെ വിജയത്തിന്റെ മാർഗം പ്രവാചകന്റെ ചര്യ മുറുകെ പിടിക്കണം. മുൻ കാല പണ്ഡിതൻമാർ പഠിപ്പിച്ച വിജ്ഞാനം സമൂഹത്തിന് പഠിപ്പിക്കൽ അവരുടെ പിൻമുറക്കാരായ നമ്മുടെ ബാധ്യതയാണ് കുണ്ടൂർ ഉസ്താദ് അട ക്കമുള്ള സൂഫി വര്യന്മാരും രാജ്യത്ത് ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരും നിർമാണാത്മക പ്രവർത്തനങ്ങളാണ് നടത്തിയത്. ജീവകാരുണ്യ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ അവർ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നും അദ്ദേഹം പറഞ്ഞു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങൾ, കെ പി എച്ച്.തങ്ങൾ കാവനൂർ, താനാളൂർ അബ്ദു മുസ്‌ലിയാർ , ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.


error: Content is protected !!