ദുബൈയില്‍ തീപിടിത്തത്തില്‍ മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

Copy LinkWhatsAppFacebookTelegramMessengerShare

ദുബൈ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദാരുണമായി മരണപ്പെട്ട വേങ്ങര ചേറൂര്‍ സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി. കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം കുറച്ച് നേരം കുടുംബത്തോടൊപ്പം സ്മയം ചെലവഴിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.സി.സി നേതൃത്വവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു.

ട്രാവല്‍സ് ജീവനക്കാരനായ റിജേഷും, സ്‌കൂള്‍ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കുരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നതും മനസ്സിനെ വല്ലാതെ അസ്വസ്ഥപെടുത്തുന്ന ഒന്നായിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദുബായ് ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച വേങ്ങര ചേറൂര്‍ സ്വദേശികളായ കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദേരയിലെ ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ്. ആറുമാസംമുമ്പാണ് നാട്ടില്‍ വന്നുപോയത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!