സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു

വേങ്ങര : ഊരകം കോട്ടുമലയിലെ പുഴയിൽ വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട്. സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്‌നി.

കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം. കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

Sisters from Vengara drowned in the river in Kottumala, Orakam.

error: Content is protected !!