ഉത്സവഛായയില്‍ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി: സവാരി കേന്ദ്രമായ തിരൂരങ്ങാടി നഗരസഭയിലെ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത ഉത്സവഛായയില്‍ കെ.പിഎ മജീദ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. സെല്‍ഫി പോയിന്റ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

നേരത്തെ നഗരസഭ വാര്‍ഷിക പദ്ധതിയിലും തുടര്‍ന്ന് കെ, പി, എ മജീദ് എം, എല്‍ എ യുടെ ആസ്തി വികസന ഫണ്ടിലും ഉള്‍പ്പെടുത്തിയാണ് ഉദ്യാനപാത മനോഹരമാക്കിയത്. 300 മീറ്ററില്‍ ഇരുവശങ്ങളിലും ഹാന്റ് റെയിലുകള്‍ സ്ഥാപിച്ചു. ഇന്റര്‍ലോക്ക്, കോണ്‍ഗ്രീറ്റ് എന്നിവയും നടന്നു. ബെഞ്ചുകള്‍, വ്യായാമ പോയിന്റ്, സെല്‍ഫി പോയിന്റ് എന്നിവയും സ്ഥാപിച്ചു. ഇവിടെ തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മിച്ചു. ഇരുവശങ്ങളിലും നേരത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും വെച്ചു പിടിപ്പിച്ച വിവിധ മരങ്ങള്‍ ആകര്‍ഷകമാണ്, പ്രതിദിനം നൂറുകണക്കിന് പേര്‍ പ്രഭാത സവാരി നടത്തുന്ന പാതയാണിത്. നവീകരണത്തോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും നിര്‍വൃതി പകരുകയും ചെയ്യുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകള്‍, പാതയിലെ എല്ലാ പോസ്റ്റുകളിലും തെരുവ് വിളക്കുകള്‍ എന്നിവയും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

സുലൈഖ കാലൊടി. സി.പി ഇസ്മായില്‍. ഇ.പി ബാവ. സി.പി സുഹ്‌റാബി, സോന രതീഷ്. എം. അബ്ദുറഹിമാന്‍കുട്ടി. പി,കെ മഹ്ബൂബ്, ഫാത്തിമ പൂങ്ങാടന്‍, കെഎം മുഹമ്മദ്. സിഎച്ച് അബൂബക്കര്‍സിദ്ദീഖ്. മുഹമ്മദലി ചുള്ളിപ്പാറ. സിഎച്ച് അയ്യൂബ്. പോക്കാട്ട് അബ്ദുറഹിമാന്‍കുട്ടി, കെകെ നയീം. കെ മുഈനുല്‍ ഇസ്‌ലാം. സാദിഖ് ഒള്ളക്കന്‍. ഒ,ഷൗക്കത്തലി. എം.ടി ഹംസ,. മുസ്ഥഫ പാലാത്ത്. സിദ്ദീഖ് ഒള്ളക്കന്‍. പി,കെ അസീസ്. സമീര്‍ വലിയാട്ട്. കക്കടവത്ത് അഹമ്മദ്കുട്ടി. കെ.ടി ബാബുരാജന്‍, സഹീര്‍ വീരാശേരി. ആരിഫ വലിയാട്ട്. സുജിനി മുളമുക്കില്‍, സമീന മൂഴിക്കല്‍, സിഎം സല്‍മ. ഷാഹിന തിരുനിലത്ത്. പി, ഖദീജ, ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ്. എച്‌ഐ സുരേഷ്.ജെ, എച്ച്, ഐ ജലീല്‍, തൊഴിലുറപ്പ് എ.ഇ ജോബി. ശ്രീദേവി.ടി, കെ, നാസര്‍, സുബൈദ ഒള്ളക്കന്‍, കെ, എം, സിദ്ദീഖ്, കാലൊടിസിദ്ദീഖ്,കെ മുസഹാജി, എം, കെ, അസീസ്, എം, കെ ജൈസല്‍, വി, പി, സൈതലവി,സി,ലത്തീഫ്,കെ ടി ഷാഹുല്‍ ഹമീദ്, കെ, ഷരീഫ്, റഫീഖ് വള്ളിയേ ങ്ങല്‍, കെ, കെ, കബീര്‍ ,യൂസുഫ് മുക്കന്‍, കെ, മൂസ ഹാജി, സൈതുമുക്കന്‍,സംസാരിച്ചു.

error: Content is protected !!