മുസ്ലിം ലീഗ് കോട്ടയില്‍ എല്‍ഡിഎഫിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം

കോട്ടക്കല്‍ : മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭയില്‍ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എല്‍.ഡി.എഫിന്. 19-ാം വാര്‍ഡിലെ ഇടത് കൗണ്‍സിലര്‍ പി.സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആരും പങ്കെടുത്തില്ല. അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷയായിരുന്നു. സ്ഥിരസമിതിയില്‍ മറ്റൊരു അംഗമായിരുന്ന രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഷാഹില കൗണ്‍സില്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാഞ്ഞതിനാല്‍ അയോഗ്യതയും നേരിട്ടു. ബാക്കി മൂന്നു പേരില്‍ വനിത പ്രാതിനിധ്യം ആയതിനാല്‍ സരള ടീച്ചറെ തെരഞ്ഞെടുക്കുകയായിരുന്നു.’,

ഭരണകക്ഷിയായ ലീഗിന് വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനാനാലാണ് പ്രധാന സ്ഥിരസമിതിയായ വികസനം സിപിഎമ്മിന് ലഭിച്ചത്. ലീഗിലെ കടുത്ത വിഭാഗീയതയെത്തുടര്‍ന്ന്, സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരം നഗരസഭാധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീറും ഉപാധ്യക്ഷന്‍ പി.പി.ഉ മ്മറും കഴിഞ്ഞ നവംബറില്‍ രാജി വച്ചിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ലീഗ് വിമതരായ മുഹ്സിന പൂവന്‍മഠത്തിലും പി.പി.ഉമ്മറും സിപിഎം സഹായത്തോടെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ തോല്‍പിച്ച് നഗരസഭാ ഭരണം പിടിച്ചു. തുടര്‍ന്നു സ്വീകരിച്ച അച്ചടക്ക നടപടികളുടെ ഭാഗമായി മുഴുവന്‍ സ്ഥിരസമിതി അധ്യക്ഷരോടും രാജിവയ്ക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!