
അസി. പ്രൊഫസർ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്നവരെ കുറിച്ച് ധനവകുപ്പിന്റെ തീരുമാനം കാക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദു. ‘പിജി വെയ്റ്റേജ് 4 വർഷം മുൻപ് എടുത്തുകളഞ്ഞിരുന്നു. അതോടെ പോസ്റ്റുകൾ കുറഞ്ഞു. ചില വിഷയങ്ങളിൽ അദ്ധ്യാപകരുടെ എണ്ണം കൂടുതലാണ്. കോളജുകളിൽ നിന്ന് വർക് ലോഡ് സ്റ്റേറ്റ്മെന്റ് ശേഖരിക്കാൻ ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അത് കൈമാറി. ധനവകുപ്പ് തീരുമാനമെടുക്കുമ്പോൾ കൂടുതൽ പോസ്റ്റുകളുണ്ടാകാൻ സാധ്യതയുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ സമയമുണ്ടല്ലോ’ എന്നും മന്ത്രി.