ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്

Copy LinkWhatsAppFacebookTelegramMessengerShare

താനാളൂർ പഞ്ചായത്തിലെ രണ്ടാം ഘട്ട ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച നൂറ് വീടുകളുടെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ലൈഫ് കേവലം ഭവന നിർമാണ പദ്ധതി അല്ലെന്നും ഓരോ വീട്ടിലും ഓരോ ആളുകൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ലൈഫ് പദ്ധതി നിർവഹണത്തിൽ സ്തുത്യർ ഹമായ സേവനമനുഷ്ഠിച്ച വി.ഇ.ഒ അനിതയെ ചടങ്ങിൽ അനുമോദിചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അമീറ കെ, സിനി കെ വി ,സതീശൻ പി, ലൈഫ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എൻ കെ ദേവകി,സുലൈമാൻ ചാത്തേരി ,കെ ഫാത്തിമ ബീവി, ഒ കെ പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭവന നിർമാണം പൂർത്തീകരിച്ച മുഴുവൻ ഗുണഭോക്താക്കൾക്കും പഞ്ചായത്ത് ഭരണസമിതി ഉപഹാരങ്ങൾ നൽകി. വൈസ് പ്രസിഡൻ്റ് വി അബ്ദുറസാക്ക് സ്വാഗതവും പഞ്ചായത്ത് അസി: സെക്രട്ടറി ബൈജു ബി നന്ദിയും പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!