തിരൂരങ്ങാടി: ലയണ്‍സ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി ലയണ്‍ കെഎം അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു. തിരൂരങ്ങാടി ലയണ്‍സ് ക്ലബിന്റെ പുതിയ പ്രസിഡന്റായി സിദ്ധിഖ് എം.പി, സെക്രട്ടറിയായി കെടി മുഹമ്മദ് ഷാജു. ട്രഷററായി അബ്ദുല്‍ അമര്‍ എന്നിവര്‍ ചുമതല ഏറ്റെടുത്തു. കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം പുതിയ പ്രസിഡന്റ് സിദ്ധീഖ് എംപി നിര്‍വഹിച്ചു.
ക്ലബ് പ്രസിഡന്റ് ടോണി വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അകാലത്തില്‍ പൊലിഞ്ഞ് പോയ മുന്‍ ഭാരവാഹി ഡോ. അബ്ദുറഹിമാന്‍ അമ്പാടിയെ അനുസ്മരിച്ചു. ലയണ്‍സ് ക്ലബ് ഓഫ് തിരുരങ്ങാടി ഭാരവാഹികളായ ഡോ. ബിജു, നിസാമുദ്ധീന്‍ എ.കെ, ഡോ. സ്മിതാ അനി, കെടി റഹീദ, ജാഫര്‍ ഓര്‍ബിസ്, നൗഷാദ് എം.എന്‍, ആശിഖ് എ.കെ, ആസിഫ് പത്തൂര്‍, ഖസാക് ബെഞ്ചാലി, ഡോ. അനി പീറ്റര്‍, ഡോ. കെബി മുഹമ്മദ് കുട്ടി, സിപി യൂനുസ്, ജെസി നവാസ് കൂരിയാട് എന്നിവര്‍ സംസാരിച്ചു. മുന്‍ പ്രസിഡന്റ് സിദ്ധീഖ് പനക്കല്‍ സ്വാഗതവും ചാര്‍ട്ടര്‍ പ്രസിഡന്റ് കെടി ഷാജു നന്ദിയും പറഞ്ഞു.