
തിരൂരങ്ങാടി : മദ്യനിരോധനസമിതി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നവംമ്പർ 13 ന് തിരൂ രങ്ങാടി നിയോജക മണ്ഡലത്തിലെത്തും , വാഹന ജാഥ വിജയിപ്പിക്കുന്നതിന് വേണ്ടി കൊളപ്പുറത്ത് തിരു രങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഗടിപ്പിച്ചു. താലൂക് പ്രസിഡൻ്റ് കടവത്ത് മൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹംസ തെങ്ങിലാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു . ജില്ലാ ട്രൊഷെറർ ചേനാരി കുഞ്ഞിമുഹമ്മദ് , താലൂക് ജനറൽ സെക്രട്ടറി നിഷാദ് പരപ്പനങ്ങാടി, മദ്യനിരോധന യുവജന വിഭാഗം ജില്ലാ പ്രസിഡൻ്റ് മൊയ്ദീൻ’കുട്ടി മാട്ടറ, താലൂക് വൈസ് പ്രസിഡൻ്റ് ഹസ്സൻ പി കെ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ ,കരീം കാബ്രൻ , കെ സി അബ്ദുറഹിമാൻ ,സുബൈദ വേങ്ങര, മുഹമ്മദ് അലി പികെ, സുലൈഖ മജീദ് എന്നിവർ സംസാരിച്ചു. അലി മുഹമ്മദ് , അബു ബക്കർ,സമദ് തെങ്ങിലാൻ, ബഷീർ പുള്ളിശ്ശേരി, ഷെഫീഖ് കരിയാടൻ എന്നിവർ നേതൃത്വം നൽകി,