
തിരുവനന്തപുരം : സംയോജിത പഞ്ചവത്സര എൽഎൽബി, ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 1ന് നടക്കും. പ്രതികൂല കാലാവസ്ഥയായതിനാൽ വിദ്യാർത്ഥികൾക്കും യാത്രാതടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും ഇത് മുൻകൂട്ടിക്കണ്ട് പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്ര ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. സംയോജിത പഞ്ചവത്സര എൽഎൽബി പരീക്ഷ രാവിലെ 10ന് ആരംഭിക്കും. 2 മണിക്കൂർ മുൻപ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.