
“തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ സൂചിപ്പിച്ചു. വോട്ടർ പട്ടിക ഒരു വട്ടം കൂടി പുതുക്കും. ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതികൾ ചുമതല ഏൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. വാർഡ് വിഭജനം നടന്നതിനാൽ 5 വർഷം മുൻപത്തെക്കാൾ 1712 വാർഡു കൾ ഇത്തവണ കൂടുതലാണ്. ആകെ 23,612 വാർഡുകളുണ്ട്.
ത്രിതല പഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പി ലൂടെ നിശ്ചയിക്കാൻ അധികാര പ്പെടുത്തിയിട്ടുള്ള ജില്ലാ കലക്ടർ മാരുടെ യോഗത്തിലാണ് കമ്മിഷണർ തീയതികൾ അറിയിച്ചത്. നറുക്കെടുപ്പിനു ശേഷം തിര ഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറക്കും.
തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാരുമായും പൊലീസ് മേധാവി,ചീഫ് സെക്രട്ടറി തുടങ്ങിയവരുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം. കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടത്തിയത്. 2020 ഡിസംബർ 8,10,14 തീയതികളിലായിരുന്നു വോട്ടെടുപ്പ്. 16നാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വോട്ടർമാരുടെ എണ്ണം കൂടുകയും ഒരു ബൂത്തിൽ 1200 വോട്ടർമാരായി ചുരുക്കുകയും, ബൂത്തുകളുടെ എണ്ണം കൂടുകയും ചെയ്തത് കണക്കിലെടുത്തായിരിക്കും വോട്ടെടുപ്പ് ക്രമീകരിക്കുക.
സംവരണ വാർഡ് നറുക്കെടുപ്പ്
941 ഗ്രാമപ്പഞ്ചായത്തുകളുടേത് ഒക്ടോബർ 13 മുതൽ 16 വരെ.
152 ബ്ലോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18ന്.
14 ജില്ലാപഞ്ചായത്തുകളുടേത് 21ന്.
87 നഗരസഭകളിലെ വാർഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബർ 16ന് ജില്ലാ ആസ്‌ഥാനങ്ങളിൽ.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകൾ- ഒക്ടോബർ 17ന് തിരുവനന്തപുരം
തൃശൂർ, കൊച്ചി കോർപറേഷനുകൾ – ഒക്ടോബർ 18ന് കൊച്ചി കണ്ണൂർ, കോഴിക്കോട് കോർപറേഷനുകൾ- ഒക്ടോബർ 21ന് കോഴിക്കോട്