Thursday, November 13

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുന്‍പാകെയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദും ഉപവരണാധികാരി എ.ഡി.എം. എന്‍.എം. മെഹറലിയുമാണ്.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ ഉപവരണാധികാരികള്‍ ബി.ഡി.ഒ.മാരും ഗ്രാമപഞ്ചായത്തിലെ ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറിമാരുമാണ്. കോട്ടയ്‌ക്കല്‍, നിലമ്പൂര്‍, വളാഞ്ചേരി എന്നിവ ഒഴികെയുള്ള നഗരസഭകളില്‍ ആകെയുള്ള വാര്‍ഡുകളെ രണ്ടായി വിഭജിച്ച് രണ്ടു വരണാധികാരികളെ നിയമിച്ചിട്ടുണ്ട്.

ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല വരണാധികാരിക്കാണ്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള തയാറെടുപ്പുകള്‍, നാമനിര്‍ദേശ പത്രിക സ്വീകരിക്കല്‍, അവയുടെ സൂക്ഷ്മ പരിശോധന, അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുക, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം തുടങ്ങി അതതു തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു ചുമതല വരണാധികാരി, ഉപവരണാധികാരി എന്നിവരില്‍ നിക്ഷിപ്തമാണ്.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളുടെ പട്ടിക താഴെ കൊടുക്കുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്ത്

വരണാധികാരി- ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്, ഉപവരണാധികാരി- എ.ഡി.എം. എന്‍.എം. മെഹറലി

ബ്ലോക്ക് പഞ്ചായത്തുകളിലെ വരണാധികാരികള്‍

നിലമ്പൂര്‍ ബ്ലോക്ക്: (നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍), കൊണ്ടോട്ടി ബ്ലോക്ക്: (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ലിയു.ഡി ബില്‍ഡിംഗ് ഡിവിഷന്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം), വണ്ടൂര്‍ ബ്ലോക്ക്: (നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍), കാളികാവ് ബ്ലോക്ക്: (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ലിയു.ഡി എന്‍.എച്ച് ഡിവിഷന്‍, മലപ്പുറം) അരീക്കോട് ബ്ലോക്ക്: പ്രൊജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലീവിയേഷന്‍ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം), മലപ്പുറം ബ്ലോക്ക്: ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍), ജില്ലാ ലേബര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക്: ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), കോ ഓപറേറ്റീവ് സൊസൈറ്റീസ്, മങ്കട ബ്ലോക്ക്: ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍), കുറ്റിപ്പുറം ബ്ലോക്ക്: (ജില്ലാ സപ്ലൈ ഓഫീസര്‍ മലപ്പുറം), താനൂര്‍ ബ്ലോക്ക്: (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, മലപ്പുറം), വേങ്ങര ബ്ലോക്ക്: അസിസ്റ്റന്റ് ഡയറക്ടര്‍ IV, ജോയിന്റ് ഡയറക്ടര്‍ (എല്‍.എസ്.ജി.ഡി) ഓഫീസ്, മലപ്പുറം, തിരൂരങ്ങാടി ബ്ലോക്ക്: (ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ, മലപ്പുറം), തിരൂര്‍ ബ്ലോക്ക്: (ഡെപ്യൂട്ടി ഡയറക്ടര്‍, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, പ്ലാനിങ് സെക്രട്ടറിയേറ്റ് ബില്‍ഡിങ്, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, പൊന്നാനി ബ്ലോക്ക്: പ്രൊജക്ട് ഓഫീസര്‍ (കയര്‍), മിനി സിവില്‍ സ്റ്റേഷന്‍, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക്: (ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, പൊന്നാനി)

നഗരസഭകളിലെ വരണാധികാരികള്‍

പൊന്നാനി -ജില്ലാ എഡ്യൂക്കേഷന്‍ ഓഫീസര്‍ തിരൂര്‍(1 മുതല്‍ 26 ഡിവിഷനുകള്‍), എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ ഓഫിസ്, പൊന്നാനി (27-53 ഡിവിഷനുകള്‍) തിരൂര്‍-ഡിസ്ട്രിക്ട് ഓഫീസര്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മലപ്പുറം (1 മുതല്‍ 20 ഡിവിഷനുകള്‍), എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇറിഗേഷന്‍ ഡിവിഷന്‍, മലപ്പുറം(21-40 ഡിവിഷനുകള്‍) പെരിന്തല്‍മണ്ണ-ജനറല്‍ മാനേജര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം(1-18 ഡിവിഷനുകള്‍), ഡെപ്യൂട്ടി ഡയറക്ടര്‍ ഡയറി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, മലപ്പുറം(19-37 ഡിവിഷനുകള്‍), മലപ്പുറം– ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്, മലപ്പുറം(1-23 ഡിവിഷന്‍), എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു ഡിവിഷന്‍, മലപ്പുറം (24-45 ഡിവിഷനുകള്‍), മഞ്ചേരി– ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍, മലപ്പുറം (1-26 ഡിവിഷന്‍), എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ലിയു.ഡി റോഡ്‌സ് ഡിവിഷന്‍, മഞ്ചേരി (27-53), കോട്ടക്കല്‍– ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) കളക്ടറേറ്റ്, മലപ്പുറം (1-35 ഡിവിഷനുകള്‍), നിലമ്പൂര്‍-ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസര്‍, മലപ്പുറം(1-36 ഡിവിഷനുകള്‍), താനൂര്‍-റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ തിരൂര്‍ (1-23 ഡിവിഷനുകള്‍), ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കളക്ടറേറ്റ്, മലപ്പുറം(24-45 ഡിവിഷനുകള്‍), പരപ്പനങ്ങാടി– ഡിസ്ട്രിക്ട് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍, മലപ്പുറം(1-23 ഡിവിഷനുകള്‍), ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍, മലപ്പുറം(24-46 ഡിവിഷനുകള്‍), വളാഞ്ചേരി-ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികള്‍ച്ചര്‍ (ഇ ആന്‍ഡ് ടി) മലപ്പുറം(1-34 ഡിവിഷനുകള്‍), തിരൂരങ്ങാടി-ഡിസ്ട്രിക്ട് എഡ്യൂക്കേഷണല്‍ ഓഫീസ്, തിരൂരങ്ങാടി (1-20 ഡിവിഷനുകള്‍), ഡിസ്ട്രിക്ട് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെമന്റ് ഓഫീസര്‍ മലപ്പുറം (21-40 ഡിവിഷനുകള്‍), കൊണ്ടോട്ടി-ഡിസ്ട്രിക്ട് രജിസ്ട്രാര്‍ (ജനറല്‍), സിവില്‍ സ്റ്റേഷന്‍, മലപ്പുറം(1-21 ഡിവിഷനുകള്‍), അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫേറസ്റ്റ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം(22-41 ഡിവിഷനുകള്‍)

ഗ്രാമപഞ്ചായത്തുകളിലെ വരണാധികാരികള്‍

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്‌
1.വഴിക്കടവ് പഞ്ചായത്ത്- താലൂക്ക് സപ്ലൈ ഓഫീസര്‍ നിലമ്പൂർ, 2. പോത്തുകല്‍ – ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ നിലമ്പൂര്‍, 3. എടക്കര- അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ നിലമ്പൂര്‍, 4.മൂത്തേടം- സബ് രജിസ്ട്രാര്‍ നിലമ്പൂര്‍, 5. ചുങ്കത്തറ-തഹസില്‍ദാര്‍ (എല്‍.ആര്‍) താലൂക്ക് ഓഫീസ് നിലമ്പൂര്‍, 6.ചാലിയാര്‍-അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു) നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്,

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്‌
7.ചെറുകാവ്- അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫ് റീസര്‍വേ, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് മലപ്പുറം, 8. പള്ളിക്കൽ – അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍(എ.ഇ.ഒ) കൊണ്ടോട്ടി, 9. വാഴയൂര്‍-തഹസില്‍ദാര്‍ (ലാന്‍ഡ് റെക്കോര്‍ഡ്‌സ്), താലൂക്ക് ഓഫീസ് കൊണ്ടോട്ടി

  1. വാഴക്കാട്-സബ് രജിസ്ട്രാര്‍, വാഴക്കാട് എടവണ്ണപ്പാറ, 11. പുളിക്കല്‍-സബ് രജിസ്ട്രാര്‍ കൊണ്ടോട്ടി, 12.മുതുവല്ലൂര്‍-അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ കിഴിശ്ശേരി, 13. ചേലേമ്പ്ര- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എല്‍.എസ്.ജി.ഡി(എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു)സബ് ഡിവിഷന്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്),

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്‌

  1. വണ്ടൂര്‍ -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍(എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു)സബ് ഡിവിഷന്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്, 15. തിരുവാലി പഞ്ചായത്ത്- അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ മഞ്ചേരി, 16. മമ്പാട് പഞ്ചായത്ത്-സൂപ്രണ്ട് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്(റീ സര്‍വേ) മഞ്ചേരി, 17. പോരൂര്‍ പഞ്ചായത്ത്-താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മഞ്ചേരി, 18. പാണ്ടിക്കാട് പഞ്ചായത്ത്-താലൂക്ക് സപ്ലൈ ഓഫീസര്‍ ഏറനാട്, 19. തൃക്കലങ്ങോട് പഞ്ചായത്ത്-ഡെപ്യൂട്ടി കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി, മലപ്പുറം, മഞ്ചേരി,
    കാളികാവ് ബ്ലോക്ക് പഞ്ചായത്ത്‌
  2. കാളികാവ്-അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ (എ.ഇ.ഒ) വണ്ടൂര്‍, 21. ചോക്കാട്- അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നിലമ്പൂര്‍, 22.കരുവാരക്കുണ്ട്-അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.എസ്.ജി.ഡി (എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു സബ് ഡിവിഷന്‍) കാളികാവ് ബ്ലോക്ക് പഞ്ചായത്ത്, 23.തുവ്വൂര്‍-സബ് രജിസ്ട്രാര്‍ വണ്ടൂര്‍, 24. അമരമ്പലം -അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ഡബ്ലിയു.ഡി റോഡ്‌സ് സെക്ഷന്‍ നിലമ്പൂര്‍, 25. കരുളായി-സൂപ്രണ്ട് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് (റീ സര്‍വേ) നിലമ്പൂര്‍, 26.എടപ്പറ്റ പഞ്ചായത്ത്-സബ് രജിസ്ട്രാര്‍ മേലാറ്റൂര്‍,

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്

  1. അരീക്കോട് -അസിസ്റ്റന്റ് രജിസ്ട്രാർ(ജനറല്‍) ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് മഞ്ചേരി, 28.ഊര്‍ങ്ങാട്ടിരി-അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ അരീക്കോട്, 29. കാവനൂര്‍-അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി ഡബ്ലിയു.ഡി ബില്‍ഡിംഗ് സബ് ഡിവിഷന്‍, മഞ്ചേരി, 30. കീഴുപറമ്പ്-അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍,ഏറനാട്, മഞ്ചേരി, 31. കുഴിമണ്ണ- സബ് രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫീസ് അരീക്കോട്, 32. ചീക്കോട്-അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു സബ് ഡിവിഷന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, 33.പുല്‍പ്പറ്റ -തഹസില്‍ദാര്‍ (ലാന്‍ഡ് റെക്കോര്‍ഡ്‌സ്) താലൂക്ക് ഓഫീസ് ഏറനാട്, 34. എടവണ്ണ- സബ് രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫീസ് മഞ്ചേരി,
    മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌
  2. ആനക്കയം -അസിസ്റ്റന്റ് എഞ്ചിനീയര്‍, പി.ഡബ്ലിയുഡി ബില്‍ഡിംഗ്‌സ് സെക്ഷന്‍ മലപ്പുറം, 36. മൊറയൂര്‍-അസിസ്റ്റന്റ് എഞ്ചിനീയര്‍, പി.ഡബ്ലിയു.ഡി റോഡ്‌സ് സെക്ഷന്‍, മലപ്പുറം,37.പൊന്മള -അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ മലപ്പുറം,38. പൂക്കോട്ടൂര്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ ഓപറേറ്റീവ് ഓഡിറ്റ് മഞ്ചേരി,39.ഒതുക്കുങ്ങല്‍-അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു സബ് ഡിവിഷന്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, 40. കോഡൂര്‍-അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ ഓപറേറ്റീവ് ഓഡിറ്റ് , മിനി സിവില്‍ സ്‌റ്റേഷന്‍ പെരിന്തല്‍മണ്ണ

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്‌

  1. ആലിപ്പറമ്പ്-അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ പെരിന്തല്‍മണ്ണ, 42. ഏലംകുളം-സബ് രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫീസ് പെരിന്തല്‍മണ്ണ, 43. മേലാറ്റൂര്‍ -അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലിയു സബ് ഡിവിഷന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്, 44. കീഴാറ്റൂര്‍ -തഹസില്‍ദാര്‍ (ലാന്‍ഡ് റെക്കോര്‍ഡ്‌സ്) പെരിന്തല്‍മണ്ണ, 45. താഴെക്കോട് -അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ പെരിന്തല്‍മണ്ണ, 46. വെട്ടത്തൂര്‍ -അസിസ്റ്റന്റ് ഡയറക്ടര്‍, സോയില്‍ സര്‍വേ, മലപ്പുറം, 47.പുലാമന്തോള്‍-അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ മങ്കട, 48. അങ്ങാടിപ്പുറം -താലൂക്ക് സപ്ലൈ ഓഫീസര്‍ പെരിന്തല്‍മണ്ണ,

മങ്കട ബ്ലോക്ക് പഞ്ചായത്ത്‌

  1. കുറുവ-അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് (ജനറല്‍), പെരിന്തല്‍മണ്ണ, 50. കൂട്ടിലങ്ങാടി-സബ് രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫീസ് മക്കരപ്പറമ്പ്‌

51.പുഴക്കാട്ടിരി-താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,പെരിന്തൽമണ്ണ,
52.മൂർക്കനാട്-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,പി ഡബ്ലിയു ഡി ബിൽഡിങ്‌സ് സബ്. ഡിവിഷൻ,പെരിന്തൽമണ്ണ, 53.മക്കരപറമ്പ് -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,പി ഡബ്ലിയു റോഡ്സ് സബ് ഡിവിഷൻ,പെരിന്തൽമണ്ണ, 54.മങ്കട-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ ഐ ഡി& ഇ ഡബ്ലിയു സബ് ഡിവിഷൻ,മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്, തിരൂരങ്ങാടി ടുഡേ

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌
55.ആതവനാട്-സബ് രജിസ്ട്രാർ,തിരൂർ, 56.എടയൂർ-ടൗൺ എംപ്ലോയീമെന്റ് ഓഫീസർ,പെരിന്തൽമണ്ണ, 57.ഇരിമ്പിളിയം-അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ,കുറ്റിപ്പുറം, 58.മാറാക്കര-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,എൽ ഐ ഡി& ഇ ഡബ്ലിയു കുറ്റിപ്പുറം,ബ്ലോക്ക് പഞ്ചായത്ത്‌ 59.കുറ്റിപ്പുറം-സബ് രജിസ്ട്രാർ കുറ്റിപ്പുറം, 60. കൽപകഞ്ചേരി-അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്സ്ട്രീസ് ഓഫീസർ,തിരൂർ

താനൂർ ബ്ലോക്ക് പഞ്ചായത്ത്‌

61.പൊന്മുണ്ടം-സബ് രജിസ്ട്രാർ താനൂർ, 62.ചെറിയമുണ്ടം-അസിസ്റ്റന്റ് എഞ്ചിനീയർ പി ഡബ്ലിയു റോഡ് സെക്ഷൻ,തിരൂർ,63.ഒഴൂർ -സബ് രജിസ്ട്രാർ പരപ്പനങ്ങാടി, 64. നിറമരുതൂർ-തഹസിൽദാർ(ലാൻഡ് റെക്കോർഡ്സ്) താലൂക്ക് ഓഫീസ് തിരൂർ.65.താനാളൂർ-താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,തിരൂർ, 66.വളവന്നൂർ-അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിസ്(ജനറൽ)തിരൂർ, 67.പെരുമണ്ണ ക്ലാരി- അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ എസ് ജി ഡി സബ് ഡിവിഷൻ,താനൂർ ബ്ലോക്ക് പഞ്ചായത്ത്.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌

68.അബ്ദുറഹിമാൻ നഗർ-അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫിസർ,പരപ്പനങ്ങാടി,
69.പറപ്പൂർ -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ എസ് ജി ഡി സബ് ഡിവിഷൻ,വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്.70.തെന്നല-അസിസ്റ്റന്റ് ഡയറക്ടർ ഓഫ് കോപ്പറേറ്റീവ് ഓഡിറ്റ്,തിരൂർ.

71.വേങ്ങര- അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ വേങ്ങര, 72.കണ്ണമംഗലം-അസിസ്റ്റന്റ് എഞ്ചിനീയർ,പി ഡബ്ലിയു റോഡ് സെക്ഷൻ,കൊണ്ടോട്ടി,
73 .ഊരകം-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ,മലപ്പുറം, 74 .എടരിക്കോട്-സബ് റെജിസ്ട്രർ കോട്ടക്കൽ

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്‌

75 .നന്നമ്പ്ര-തഹസിൽദാർ (ലാൻഡ് റെക്കോർഡ്‌സ്)താലൂക്ക് ഓഫീസ്‌,തിരുരങ്ങാടി, 76 .മൂന്നിയൂർ -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,എൽ ഐ ഡി&ഇ ഡബ്ലിയു സബ് ഡിവിഷൻ,തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, 77 .തേഞ്ഞിപ്പലം-സബ് രജിസ്ട്രാർ തേഞ്ഞിപ്പലം,. 78 . വള്ളിക്കുന്ന് -സൂപ്രണ്ട് ഓഫ് സർവ്വേ & ലാൻഡ് റെക്കോർഡ്‌സ്, (റീ സർവ്വേ) തിരൂർ 79 .പെരുവള്ളൂർ-സബ് രജിസ്ട്രാർ,തിരൂരങ്ങാടി

തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌
80.പുറത്തൂർ-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,എൽ ഐ ഡി &ഇ ഡബ്ലിയു സബ് ഡിവിഷൻ,തിരൂർ ബ്ലോക്ക് പഞ്ചയത്ത്, 81.മംഗലം-അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ,താനൂർ, 82.തൃപ്രങ്ങോട് -അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ,തിരൂർ, 83.വെട്ടം-താലൂക്ക് സപ്ലൈ ഓഫീസർ,തിരൂർ. 84.തലക്കാട്-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ഇറിഗേഷൻ സബ് ഡിവിഷൻ,തിരൂർ, 85.തിരുനാവായ- എംപ്ലോയ്‌മെന്റ് ഓഫിസർ,ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തിരൂർ

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌
86.തവനൂർ- അസിസ്റ്റന്റ് ഡിസ്‌ട്രിക്‌ട് ഇൻഡസ്ട്രീസ് ഓഫീസർ,താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്‌ പൊന്നാനി,
87.വട്ടംകുളം-തഹസിൽദാർ (ലാൻഡ് റെക്കോർഡ്)താലൂക്ക് ഓഫീസ്‌,പൊന്നാനി, 88.എടപ്പാൾ-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,എൽ ഐ ഡി &ഇ ഡബ്ലിയു സബ് ഡിവിഷൻ,പൊന്നാനി, 89.കാലടി -സബ് രെജിസ്ട്രാർ ,സബ്. രെജിസ്ട്രാർ ഓഫീസ്‌ ,പൊന്നാനി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌

90.ആലംകോട് – അസിസ്റ്റന്റ് റെജിസ്ട്രർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിസ് (ജനറൽ)പൊന്നാനി നഗരം, 91.മാറഞ്ചേരി -താലൂക്ക് സപ്ലൈ ഓഫീസർ ,താലൂക്ക് സപ്ലൈ ഓഫീസ്‌ ,പൊന്നാനി
92.നന്നംമുക്ക് – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ എസ് ജി ഡി സബ് ഡിവിഷൻ , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

93.വെളിയൻകോട്-അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,പി ഡബ്ലിയുഡി റോഡ്‌സ് സബ്ഡിവിഷൻ,പൊന്നാനി,
94.പെരുമ്പടപ്പ് -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ പൊന്നാനി

error: Content is protected !!