മലപ്പുറം : ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ 10ന് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന്റെ തലേ ദിവസവും (ഡിസംബര്‍ 9, 10) അവധി അനുവദിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെ/വാര്‍ഡുകളിലെ പരിധിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ 10ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടര്‍ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനുള്ള അനുമതി അതത് സ്ഥാപനമേധാവികള്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യനിരോധനം ഏര്‍പ്പെടുത്തി
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ 10ന് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ ഡിവിഷനുകളില്‍/വാര്‍ഡുകളില്‍ ഡിസംബര്‍ എട്ടിന് വൈകീട്ട് ആറ് മുതല്‍ ഡിസംബര്‍ 10ന് വൈകീട്ട് ആറ് വരെ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 11ന് കൂടി സമ്പൂര്‍ണ്ണ മദ്യം നിരോധനം ബാധകമാണ്.