
പെരുവള്ളൂര്‍: വട്ടപ്പറമ്പില്‍ അസ്വാഭാവിക രീതിയില്‍ കണ്ട യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ ലഹരി ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ചേഷ്ടകളുമായി രണ്ടു പേരെ പ്രദേശത്ത് കണ്ടതോടെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ വില്‍പ്പനക്കാരനെന്ന് സംശയിക്കുന്ന വ്യക്തി ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ കൊണ്ടോട്ടി സ്വദേശികളെന്നു പറഞ്ഞ ഇവരെ പിന്നീട് ജനപ്രതിനിധികളുടെയും, ക്ലബ്ബ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പൊലീസിന് കൈമാറി.
കഴിഞ്ഞ മാസം 22ന് പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് സമീപത്തു നിന്നും എം.ഡി.എം.എയുമായി വരപ്പാറ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗവും, വില്‍പ്പനയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുവള്ളൂരിലെ സാമൂഹ്യ, സന്നദ്ധ കൂട്ടായ്മകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രതയിലാണ്