Tuesday, October 14

മദ്‌റസ വിദ്യാർഥിനിക്ക് പിക്കപ്പ് ലോറിയിടിച്ച് പരിക്ക്

കൊടിഞ്ഞി : മദ്റസാ വിട്ടു വരുമ്പോൾ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്റസാ ഒന്നാം ക്ലാസ് വിദ്യാർഥിനി, കൊടിഞ്ഞി പള്ളിക്ക് സമീപം ഇഴവൻ തൊടി ശറഫുദ്ധീൻറെ മകൾ ആയിഷ ശസ്മ (5) ക്കാണ് പരിക്ക്. ഇന്ന് രാവിലെ 9.45 നാണ് സംഭവം. കോറ്റത്ത് പള്ളിക്ക് മുൻവശത്തെ സീബ്ര ലൈനിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചെമ്മാട് ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് ലോറി ഇടിക്കുക യായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

error: Content is protected !!