Monday, August 18

മലബാർ സ്‌കൂൾ ഹരിതസേന പച്ചക്കറി കൃഷി വിളവെടുത്തു

തിരൂരങ്ങാടി: വലിയ പറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ ദേശീയ ഹരിത സേനയുടെ കീഴിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി എ.ആർ നഗർ കൃഷിഭവനുമായി സഹകരിച്ച് നടപ്പിലാക്കിയ മൾച്ചിംഗ് പച്ചക്കറി കൃഷിക്ക് നൂറു മേനി വിളവ്.
പ്രൊജക്ട് കോഡിനേറ്റർ സി.പി യൂനുസിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടന്നു.
ഹരിത സേന കോഡിനേറ്റർ കെ.മുഹമ്മദ് അഷ്റഫ്, ഹരിത സേന വളണ്ടിയർമാരായ കെ. മിഷൽ മുജീബ്, പി.മുഹമ്മദ് നജാദ്, എം.സി റാസിൻ മുഹമ്മദ്, എ. ഹാജറ, കെ. റന , പി.പി മെഹ്ന റോന എന്നിവർ സംബന്ധിച്ചു.

error: Content is protected !!