മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് പരപ്പനങ്ങാടിയിൽ തുടക്കമായി

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി : മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും വിഭാഗങ്ങളിലെ ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് പരപ്പനങ്ങാടിയിൽ തുടക്കമായി. ചാമ്പ്യൻഷിപ്പ് ഡോട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ വച്ച് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ല പ്രസിഡണ്ട് എം. പ്രേമൻ അദ്ധ്യക്ഷനായിരുന്നു ,വി.എഫ്. ഐ. മുൻ അസോസിയേറ്റ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജോയൻ്റ് സെക്രട്ടറി ബാബു പാലാട്ട് ജില്ല ഭാരവാഹികളായ മുരളീധരൻ പാലാട്ട്, കെ.കെ. സുകുമാരൻ, പി.ഹുസൈൻ, കെ. ശശിധരൻ എന്നിവർ സംബന്ധിച്ചു. ശ്രീ.എം ഉസ്മാൻ സ്വാഗതവും ടി.പി. കുഞ്ഞിക്കോയ നന്ദിയും പറഞ്ഞു.

ആൺകുട്ടികളുടെ വിഭാഗത്തിൽ 16 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 6 ടീമുകളും പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!