Sunday, September 14

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് : മലപ്പുറം ജില്ല പുരുഷ വിഭാഗം ജേതാക്കള്‍

മലപ്പുറം : സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല പുരുഷ വിഭാഗം ജേതാക്കളായി. നവമ്പർ 16, 17 തിയ്യതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന മാസ് റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം ജില്ല 187 പോയൻ്റ് കരസ്ഥമാക്കി പുരുഷവിഭാഗം ജേതാക്കളായത്. മാർച്ച് പാസ്റ്റ് ഇനത്തിലും മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം.

30 വയസ്സ് മുതൽ 90 വയസ്സുവരെയുള്ള കായിക താരങ്ങൾ പങ്കെടുത്ത മേളയിൽ മച്ചിങ്ങൽ അബ്ദുസ്സലാം, കെ.മുഹമ്മദ് മാസ്റ്റർ, കെ.ടി വിനോദ് പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ജില്ലാ ടീം എല്ലാ ഇനങ്ങളിലും മേധാവിത്വം പുലർത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

2025 ഫെബ്രുവരിയിൽ കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ കായിക മേളക്ക് തയ്യാറെടുക്കുകയാണ് ജില്ലാ ടീം

error: Content is protected !!