Monday, July 14

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍

പാലക്കാട് : ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ ഒന്നാം വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയായ അതുല്യ ഗംഗാധരന്‍ (19) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

error: Content is protected !!