
മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയയാള്‍ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കല്‍ വീട്ടില്‍ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കല്ലിയോട്ട്കുന്ന് ഒരു കടയില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റഫീഖിനെ ഈ മാസം ആറിനാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, കേണിച്ചിറ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.