മഴവില്‍ ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂരില്‍ നടന്നു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: അവധിക്കാലത്തു യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന മഴവില്‍ സംഘം ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂര്‍ യു എച് നഗറില്‍ നടന്നു. ഫന്റാസിയ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍ അബ്ദുല്ല സഖാഫി നിര്‍വഹിച്ചു.

പഠനം, ആസ്വാദനം എന്നിവയാടങ്ങുന്ന സെഷനുകളാണ് ക്യാമ്പില്‍ നടക്കുക. മൂല്യബോധവും പ്രചോദനവും അടങ്ങുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ 859 യൂണിറ്റുകളിലും ഫെസ്റ്റിവല്‍ ഫന്റാസിയ നടക്കും. വ്യത്യസത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹസന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാലിം സഖാഫി, എക്‌സിക്യൂട്ടീവ് അംഗം സിറാജ് സഖാഫി, സംസാരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!