
മലപ്പുറം : എംബിബിഎസ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂര്‍പ്പില്‍ മുഹമ്മദ് അഷറഫിന്റെ മകന്‍ അഷ്ഫാഖ് ( 21 ) മരണപ്പെട്ടത്. അജിതപ്പടി പുഞ്ചപ്പാടത്തുള്ള കുളത്തിലാണ് അഷ്ഫാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് പകല്‍ 12 മണിയോടെയാണ് മൃതദേഹം കുളത്തില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.