നിര്‍ത്തിയിട്ട കാറില്‍ നിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി ; 2 യുവാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. സനലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് എം ഡി എം എ യും കഞ്ചാവും പിടികൂടിയത്. സനലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാറില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയില്‍, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്‌കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.

error: Content is protected !!