Thursday, October 23

മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചന

പെരുവള്ളൂര്‍ : പുത്തൂര്‍ പള്ളിക്കലില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ വലക്കണ്ടി വട്ടപറമ്പ് സ്വദേശി ചക്കുംതൊടിയില്‍ ബാബുരാജന്‍ (54) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചന. ഇയാള്‍ ഒറ്റക്കായിരുന്നു താമസം.

കുറച്ചു ദിവസങ്ങളായി കാണാതായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ബാബുരാജന്റെ ബന്ധുവായ സുരേന്ദ്രന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് വീട്ടിലെ മുറിക്കുള്ളില്‍ കസേരയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അമ്മ ബന്ധുവീട്ടില്‍ ആയതിനാല്‍ ഒറ്റക്ക് കഴിയുകയായിരുന്നു ബാബുരാജന്‍.

അമ്മ: തങ്ക. സഹോദരി : മിനി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി.

error: Content is protected !!