മിനി മാസ്സ് ലൈറ്റ് അനുവദിക്കണം ; മെമ്പറുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് നിവേദനം നല്‍കി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലെ കല്ല്യാപ്പ്, ചോലമാട്ടുപുറം, കഞ്ഞികുഴിങ്ങര മോസ്‌കൊ, ചെനപ്പുറം എന്നീ ഭാഗങ്ങളില്‍ മിനി മാസ്സ് ലൈറ്റ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വാര്‍ഡ് മെമ്പര്‍ നജ്മ ദേവര്‍പറമ്പില്‍ തിരുരങ്ങാടി നിയോജകമണ്ഡലം എംഎല്‍എ കെ പി എ. മജീദിന് നിവേദനം നല്‍കി.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനുവദിച്ച മിനിമാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. പഞ്ചായത്തിലെ മറ്റുള്ള പ്രദേശത്തെല്ലാം മിനിമാസ്സ് ലഭിച്ചപ്പോഴും വാര്‍ഡില്‍ ഇന്ന് വരെ ഒരു മിനിമാസ്സ് ലൈറ്റ് പോലും അനുവദിച്ചിട്ടില്ല എന്ന കാര്യം ബോധിച്ചപ്പോള്‍ വളരെ അനുഭാവപൂര്‍വ്വം കേള്‍ക്കുകയും, എത്രയും വേഗത്തില്‍ ലൈറ്റ് അനുവദിക്കാമെന്നും ഉറപ്പ് തന്നിട്ടുണ്ടെന്ന് മെമ്പര്‍ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!