തിരൂരങ്ങാടി : ഉന്നത വിദ്യാഭ്യാസ രംഗത്തെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണ് പി എസ് എം ഒ കോളേജ് എന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. സ്വയം ഭരണ പദവി ലഭിച്ചത് കോളേജിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് തിരൂരങ്ങാടി പി എസ് എം.ഒ കോളേജില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ അലുംനി മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് കമ്മിറ്റി മാനേജര്‍ എം കെ ബാവ അധ്യക്ഷനായി. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ : കെ. അസീസ്, അലുംനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെടി മുഹമ്മദ് ഷാജു സുജാത സുനില്‍, മുജീബ് താനാളൂര്‍, സി.വി. ബഷീര്‍, ഹംസക്കുട്ടി ചെമ്മാട്, പി.എം അബ്ദുല്‍ ഹഖ്, എം അബ്ദുല്‍ അമര്‍, സലീം അമ്പാടി, ഹമീദ് കോട്ടയില്‍, കെ ടി വാഹിദ്, ഷൈലജ എന്നിവര്‍ സംസാരിച്ചു.