തിരൂര്‍ ; കുസൃതി ഒപ്പിക്കുക എന്നതി കുരങ്ങന്റെ പതിവ് ചെയ്തി ആണെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം തിരൂരില്‍ നടന്നത്. കണ്ണൊന്ന് തെറ്റിയാല്‍ പഴ്‌സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാര്‍ ഉണ്ടെങ്കിലും മൊബൈല്‍ മോഷ്ടിക്കുന്ന കുരങ്ങനെ ആദ്യമായാകും കാണുന്നത്. തിരൂരില്‍ സംഗമം റസിഡന്‍സിയില്‍ ആണ് രസകരമായ സംഭവം നടന്നത്.
തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് കുരങ്ങന്‍ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്. ഷീറ്റിനു മുകളില്‍ ഫോണ്‍വച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. ജോലിത്തിരക്കിനിടയില്‍ തൊട്ടടുത്ത ഷീറ്റിന് മുകളില്‍ ഫോണ്‍ വെച്ച് ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഫോണുമായി ഞൊടിയിടയില്‍ തെങ്ങിന്‍ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു.
തെങ്ങിലേക്ക് കയറിയ കുരങ്ങന്റെ കൈയില്‍ നിന്നും ഫോണ്‍ തിരിച്ചുപിടിക്കാന്‍ നാട്ടുകാരും കൂടെക്കൂടി. ആളുകളുടെ ബഹളവും കല്ലേറും കാരണം കുരങ്ങന്‍ കവുങ്ങിലേക്ക് കയറി. ഇതിനിടയ്ക്ക് യുവാവിന്റെ ഫോണ്‍ റിങ് ചെയ്തു തുടങ്ങി. ഈ സമയം ഫോണ്‍ താഴെയിടുമെന്ന് നാട്ടുകാര്‍ കരുതിയെങ്കിലും പാളിപ്പോയി. കുരങ്ങന്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ഫോണ്‍ ചെവിയില്‍ വയ്ക്കുകയായിരുന്നു. ഇതുകണ്ട് ആളുകള്‍ക്ക് അദ്ഭുതമായി.
തുടര്‍ന്ന് റസിഡന്‍സിയിലെ സമ്മേളന പ്രതിനിധികളും പുറത്തിറങ്ങി. കുരങ്ങനെ പിടികൂടാനായി പിന്നീട് ശ്രമം. അതിനിടെ മറ്റൊരു കവുങ്ങിലേയ്ക്ക് ചാടുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ യുവാവിന് ഫോണ്‍ തിരിച്ചുകിട്ടുകയും ചെയ്തു.