ഒരു കുടുംബത്തിലെ 16 ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം ; വള്ളിക്കുന്നില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പും ഭരണസമിതിയും

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കൊടക്കാട് വാര്‍ഡ് 15 ല്‍ ഹെപറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) ഒരു കുടുംബത്തിലെ 16ല്‍ അധികം പേര്‍ക്ക് ഒരേ സമയം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തിലെ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടിയന്തര സാഹചര്യം വിലയിരുത്താനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

വാര്‍ഡിലെ മുഴുവന്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും, വിവാഹങ്ങള്‍ മറ്റ് ചടങ്ങുകള്‍ ആരോഗ്യ വകുപ്പിനെ മുന്‍കൂട്ടി അറിയിക്കാനും, പനി, വയറുവേദന, ചര്‍ദി, ശരീരത്തില്‍ മഞ്ഞ കളര്‍ തുടങ്ങിയ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടാനും ആരോഗ്യവകുപ്പിനെ അറിയക്കണമെന്നും യോഗം തിരുമാനിച്ചു.

ഹെല്‍ത്ത് ഇന്‍പെക്ടര്‍ പി കെ സ്വപ്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി കല്‍പ്പാലത്തിങ്ങള്‍, വി ശ്രീനാഥ്, സിന്ധു ബൈജുനാഥ്, എം കെ കബീര്‍, വിനീതാ കാളാടന്‍, എ കെ പ്രഷീത, സുഹറ ടി, ഉഷാ ചേലക്കല്‍ ആശാവര്‍ക്കമാര്‍ എന്നിവര്‍ പങ്കെടുത്തു ജെഎച്ച്‌ഐ സരേഷ് നന്ദി രേഖപ്പെടുത്തി

error: Content is protected !!