Wednesday, December 31

മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം : പുഴകടവിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

മലപ്പുറം കൂട്ടിലങ്ങാടി പടിഞാറ്റുമുറി വെള്ളം കൊള്ളിപ്പാടം പുഴകടവിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയും പടിഞ്ഞാറ്റുമുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റുമുറിയിലെ പനമ്പറ്റക്കടവിലാണ് സംഭവം.

മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ

error: Content is protected !!