ഒരു മാസം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച മാതാവ് പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

രാമനാട്ടുകര: പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് ഉപേക്ഷിതതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപ വാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!