പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സഹപാഠിയായിരുന്ന കാമുകനൊപ്പം ഒളിച്ചോടി ; യുവതിയും യുവാവും പിടിയിൽ

പുത്തനത്താണി : ഭർതൃവീട്ടിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ. പുന്നത്തല സ്വദേശിയായ യുവതിയെയും വെട്ടിച്ചിറയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന യുവാവിനെയും വളാഞ്ചേരി പോലീസാണ് പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നറിയുന്നു.

ഒരാഴ്ച മുമ്പാണ് ആതവനാട് അത്താണിക്കലിലെ ഭർതൃവീട്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ സഹപാഠിയായ യുവാവിനൊപ്പം നാട് വിട്ടത് ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ ഡിവൈഎസ് പി യുടെ മേൽനോട്ടത്തിൽ വളാഞ്ചേരി പോലീസ് സംഭവം ഊർജിതമായി അന്വേഷിച്ച് വരികയായിരുന്നു.

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിയുടെ പേരിൽ വളാഞ്ചേരി പോലീസ് കർശന വകുപ്പുകൾ ചുമത്തികേസ് എടുത്തിട്ടുണ്ട്.

error: Content is protected !!