തിരൂരങ്ങാടി: ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ്, ആൻഡ് വർക്കേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധിപേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു. കൊളപ്പുറത്ത് വെച്ച് നടന്ന സൗഹൃദ സംഗമം
എം വി സ്വരാജ് ഉദ്ഘാടനം ചെയ്തു. എൻ പി മജീദ് അധ്യക്ഷത വഹിച്ചു. മിൻഷ മുജീബ്, എം സി ആഷിക്, എ ബിന്ദു, ഒ അബ്ദുസമദ് , ടി ഫൈസൽ, വി എം ജിജീഷ്, എം വേണു, പി വിജയൻ എന്നിവർ സംസാരിച്ചു