പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ ; നെസ്ലെ കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചതിന് നെസ്ലെ കമ്പനിക്ക് ലീഗല്‍ മെട്രോളജി വകുപ്പ് പിഴിയിട്ടു. കമ്പനിയുടെ കോഫീ മേറ്റ് പാക്കേജുകളില്‍ ആണ് എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചിരുന്നത് എം 50,000 രൂപയാണ് പിഴയടച്ചത്.

പാക്കേജുകളില്‍ നിയമ പ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തി തിരിക്കുന്നതും, എം ആര്‍ പി മായ്ക്കുന്നതും മറയ്ക്കുന്നതും, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക എന്നിവ ലീഗല്‍ മെട്രോളജി നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നതിനായി നെസ്ലെ കമ്പനി അതിന്റെ ഒരു ഡയരക്ടറെ ചുമതലപ്പെടുത്തി ലീഗല്‍ മെട്രോളജി ഡയരക്ടറുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിട്ടുള്ളതിനാല്‍ പ്രസ്തുത ഡയരക്ടറും കമ്പനിയും മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഉത്തരവാദികളാക്കുന്നത്.

ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഇന്‍സ്പെക്ടറിംഗ് അസിസ്റ്റന്റ് കെ മോഹനന്‍ ബിജോയ് പി വി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

error: Content is protected !!